റെ​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ
Monday, April 6, 2020 3:30 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ കാ​ലാ​വ​ധി ഏ​പ്രി​ൽ 14ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ രാ​ജ്യ​ത്തെ റെ​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മൊ​ന്നും വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും റെ​യി​ൽ​വേ ഇ​തു​സം​ബ​ന്ധി​ച്ച് ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി. ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ വി​വി​ധ സോ​ണു​ക​ൾ​ക്ക് റെ​യി​ൽ​വേ നി​ർ​ദേ​ശം ന​ൽ​കി.

ബു​ക്കിം​ഗ് സൂ​പ്പ​ർ​വൈ​സേ​ഴ്സ്, റെ​യി​ൽ​വേ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ, ചീ​ഫ് ടി​ക്ക​റ്റ് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് തു​ട​ങ്ങി​യ​വ​രോ​ടാ​ണ് ഭാ​വി കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ങ്ങ​ളോ​ടെ​യാ​കും ഗ​താ​ഗ​തം പു​നഃ​രാ​രം​ഭി​ക്കു​ക. അ​തി​നാ​യി പ്ര​ത്യേ​ക പ്രോ​ട്ടോ​ക്കോ​ൾ ത​ന്നെ പി​ന്തു​ട​രാ​നാ​ണ് ആ​ലോ​ച​ന. തെ​ർ​മ​ൽ സ്ക്രീ​നിം​ഗ് അ​ട​ക്കം യാ​ത്ര​ക്കാ​രെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

ഗ​താ​ഗ​തം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ജ​ന​ത്തി​ര​ക്ക് സ്വ​ഭാ​വി​ക​മാ​യും ഉ​ണ്ടാ​കു​മെ​ന്ന് റെ​യി​ൽ​വേ ക​രു​തു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ യാ​ത്ര​ക്കാ​ർ​ക്കെ​ല്ലാം മാ​സ്ക് അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഭാ​ഗി​ക​മാ​യാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ വി​വി​ധ സോ​ണു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കൊറോണ ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​ക​ളു​ടെ കാ​ര്യ​ത്തി​ലും എ​ന്തു ചെ​യ്യ​ണ​മെ​ന്ന് റെ​യി​ൽ​വേ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.