എ​ഴു​പ​തു​കാ​ര​ന് കോ​വി​ഡ്; ഭൂ​വ​നേ​ശ്വ​റി​ൽ ര​ണ്ടി​ട​ങ്ങ​ൾ സീ​ൽ ചെ​യ്തു
Monday, April 6, 2020 11:02 AM IST
ഭൂ​വ​നേ​ശ്വ​ർ: ഓ​സ്ട്രേ​ലി​യ​യി​ൽ​നി​ന്ന് എ​ത്തി​യ എ​ഴു​പ​തു​കാ​ര​ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഒ​ഡീഷ​യി​ലെ ഭൂ​വ​നേ​ശ്വ​റി​ൽ ര​ണ്ടി​ട​ങ്ങ​ൾ സീ​ൽ ചെ​യ്തു. ഭൂ​വ​നേ​ശ്വ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നു കീ​ഴി​ലു​ള്ള സു​ന്ദ​ർ​പാ​ഡ, ജാ​ദു​പു​ർ എ​ന്നി​വി​ട​ങ്ങ​ളാ​ണ് സീ​ൽ ചെ​യ്ത​ത്.

സു​ന്ദ​ർ​പാ​ഡ​യി​ലെ ക​പി​ല പ്ര​സാ​ദ് കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ എ​ഴു​പ​തു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ മ​റ്റൊ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ഭൂ​വ​നേ​ശ്വ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ പി.​സി. ചൗ​ധ​രി പ​റ​ഞ്ഞു.

ബോ​മി​ഹാ​ലി​ലും ഒ​രു കു​ടും​ബ​ത്തി​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ആ​രെ​യും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചൗ​ധ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.