അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഐ​ഡി കാ​ർ​ഡ്; ര​ണ്ടു ല​ക്ഷ​ത്തി​ന്‍റെ ഇ​ൻ​ഷ്വ​റ​ൻ​സ്
Tuesday, March 31, 2020 6:44 PM IST
തി​രു​വ​ന​ന്ത​പു​രം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഐ​ഡ​ന്‍റ​റ്റി കാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കു​മെ​ന്നും 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​തു ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ടു ത​ര​ത്തി​ലു​ണ്ട്. ക​രാ​റു​കാ​രു​ടെ കീ​ഴി​ൽ ഒ​രു വി​ഭാ​ഗം, മ​റ്റൊ​ന്ന് ഒ​റ്റ​പ്പെ​ട്ട​വ​ർ. ഇ​ത്ത​ര​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു താ​മ​സി​ക്കു​ന്ന​വ​ർ ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും മ​റ്റു പ​രി​ഗ​ണ​ന​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ ഒ​ഴി​വാ​കാ​ൻ പാ​ടി​ല്ല. എ​ല്ലാ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഐ​ഡി കാ​ർ​ഡ് ന​ൽ​കും. ഇ​വ​ർ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സാ​ധാ​ര​ണ ലേ​ബ​ർ വ​കു​പ്പാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യം നോ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ഘ​ട്ട​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​കെ​ള സ​ഹാ​യി​ക്കു​ന്ന ചു​മ​ത​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്. സെ​ക്ര​ട്ട​റി​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒൗ​ദ്യോ​ഗി​ക​മാ​യ ചു​മ​ത​ല​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.