ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തമുണ്ടായ പു​ത്തു​മ​ലയിൽ മൃതദേഹാവശിഷ്ടം
Thursday, March 26, 2020 10:09 AM IST
വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം ന​ട​ന്ന പു​ത്തു​മ​ല​യ്ക്ക് സ​മീ​പം സൂ​ചി​പ്പാ​റ​യി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വി​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. പ്ര​ദേ​ശ​ത്തോ​ട് ചേ​ർ​ന്ന പു​ഴ​യ്ക്ക​രി​കി​ലാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ണ്ട​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​ങ്ങി.

പു​ത്തു​മ​ല ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ അ​ഞ്ച് പേ​രു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത സ്ഥ​ല​ത്താ​ണ് ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ത് പു​ത്തു​മ​ല ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രു​ടേ​താ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

പു​ഴ​യി​ൽ കു​ടി വെ​ള്ള​ത്തി​ന് മോ​ട്ടോ​ർ​വ​യ്ക്കാ​ൻ പോ​യ പ്ര​ദേ​ശി​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ട​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.