"പത്തു ത​ല​മു​റ ക​ഴി​ഞ്ഞാ​ലും നി​ങ്ങ​ൾ​ക്ക് സ​വ​ർ​ക്ക​റു​ടെ ധൈ​ര്യം ഉ​ണ്ടാ​കി​ല്ല'; രാ​ഹു​ൽ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച് സ്മൃ​തി ഇ​റാ​നി
Saturday, January 18, 2020 11:03 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച സം​ഭ​വ​ത്തി​ൽ മാ​പ്പു പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്ന​പ്പോ​ൾ രാ​ഹു​ൽ പ​റ​ഞ്ഞ "മാ​പ്പു പ​റ​യാ​ൻ ത​ന്‍റെ പേ​ര് രാ​ഹു​ൽ സ​വ​ർ​ക്ക​ർ എ​ന്ന​ല്ല' എ​ന്ന വാ​ക്കു​ക​ൾ‌ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സ്മൃ​തി​യു​ടെ പ​രി​ഹാ​സം.

ഇ​നി​യൊ​രു പ​ത്തു ത​ല​മു​റ​ക​ൾ ക​ഴി​ഞ്ഞാ​ലും നി​ങ്ങ​ൾ​ക്കോ, നി​ങ്ങ​ളു​ടെ ഒ​പ്പ​മു​ള്ള കോ​ൺ​ഗ്ര​സു​കാ​ർ‌​ക്കോ സ​വ​ർ​ക്ക​റു​ടെ ധൈ​ര്യം ഉ​ണ്ടാ​കി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ​രി​ഹാ​സം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച് ബി​ജെ​പി ന​ട​ത്തി​യ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ്മൃ​തി ഇ​റാ​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.