ഡ​ൽ​ഹി പി​ടി​ക്കാ​ൻ ത​ന്ത്ര​ങ്ങ​ളൊ​രു​ക്കി ബി​ജെ​പി; മു​സ്‌ലിം വോ​ട്ടു​ക​ൾ നി​ർ​ണാ​യ​കം
Tuesday, January 14, 2020 12:54 PM IST
ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി 18ന് ​ഡ​ൽ​ഹി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ എ​ങ്ങ​നേ​യും ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റാ​നു​ള്ള ത​ന്ത്ര​ങ്ങ​ളൊ​രു​ക്കു​യാ​ണ് ബി​ജെ​പി. പാ​ർ​ട്ടി അധ്യക്ഷൻ അ​മി​ത്ഷാ​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന കോ​ർ ഗ്രൂ​പ്പ് യോ​ഗ​ത്തി​ൽ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്തു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​തെ മ​ൽ​സ​രി​ക്കാ​നാ​ണ് ബി​ജെ​പി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

45-ൽ അധികം പു​തു​മു​ഖ​ങ്ങ​ളെ മ​ൽ​സ​രി​പ്പി​ക്കാ​നാ​ണ് ബി​ജെ​പി തീ​രു​മാ​നം. ഇ​തി​ൽ സി​റ്റിം​ഗ് എംപി​മാ​രു​മു​ണ്ട്. സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രൊ​ക്കെ​യാ​വ​ണ​മെ​ന്ന വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ കോ​ർ ക​മ്മ​റ്റി മീ​റ്റിം​ഗിലുണ്ടായി. ഇ​തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കാ​നും എ​ത്ര​യും പെ​ട്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊർ​ജി​ത​മാ​ക്കാ​നു​മാ​ണ് അ​മി​ത്ഷാ ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ മി​ക​ച്ച ജ​ന​പി​ന്തു​ണ​യാ​ണ് ബി​ജെ​പി​യെ അ​ല​ട്ടു​ന്ന പ്ര​ശ്നം. സൗ​ജ​ന്യ വെ​ള്ളം, വൈ​ദ്യ​തി​യി​ലെ സ​ബ്സി​ഡി തു​ട​ങ്ങി ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ഒ​ട്ട​റെ പ​ദ്ധ​തി​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​ത്. ഇ​തി​നെ​യൊ​ക്കെ മ​റി​ക​ട​ക്കാ​ൻ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ള കൊ​ണ്ടു​വ​രാ​നാ​ണ് ബി​ജെ​പി നീ​ക്കം. ഒ​പ്പം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ളും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കും.

കോ​ണ്‍​ഗ്ര​സ് പി​ടി​ക്കു​ന്ന വോ​ട്ടി​ലൂ​ടെ ആം ​ആ​ദ്മി പാ​ർ​ട്ടി വോ​ട്ടി​ൽ വി​ള്ള​ലു​ണ്ടാ​ക്കാ​മെ​ന്നും അ​ങ്ങ​നെ പ​ല മ​ണ്ഡ​ല​ങ്ങ​ളും ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ക്കാ​മെ​ന്നു​മാ​ണ് ബി​ജെ​പി ക​രു​തു​ന്ന​ത്. വോ​ട്ട​ർ​മാ​രി​ലെ 13 ശ​ത​മാ​നം മുസ്‌ലിങ്ങളാണ്. അ​വ​രു​ടെ നി​ല​പാ​ടും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​കും. പൗ​ര​ത്വ​ബി​ല്ലി​നെ​തി​രേ ആം ​ആ​ദ്മി പാ​ർ​ട്ടി ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​ത്ത​ത് മുസ്‌ലിം സ​മൂ​ഹ​ത്തി​ൽ എ​തി​ർ​പ്പു​ക​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​ത് ഫ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നാ​യി​രി​ക്കും ഗു​ണം ചെ​യ്യു​ക.

ആം ​ആ​ദ്മി പാ​ർ​ട്ടി ശ​ക്ത​മാ​യ പ്ര​ച​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു വ​ന്നു ക​ഴി​ഞ്ഞു. കോ​ണ്‍​ഗ്ര​സ് ആ​വ​ട്ടെ നി​ല മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലും. ഇ​തി​ന​ടി​യി​ൽ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും എ​ങ്ങ​നേ​യും ഭ​ര​ണം പി​ടി​ക്കു​ക​യാ​ണ് ബി​ജെ​പി ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.