മാ​ച്ചി​ല്‍ സെ​ക്ട​റി​ൽ മ​ഞ്ഞി​ടി​ച്ചി​ൽ; മൂ​ന്ന് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു
Tuesday, January 14, 2020 12:41 PM IST
ശ്രീ​ന​ഗ​ർ: ക​ശ്മീ​രി​ലെ കു​പ്‍​വാ​ര ജി​ല്ല​യി​ലെ മാ​ച്ചി​ല്‍ സെ​ക്ട​റി​ൽ സൈ​നി​ക പോ​സ്റ്റി​ലു​ണ്ടാ​യ മ​ഞ്ഞി​ടി​ച്ചി​ലി​ൽ മൂ​ന്ന് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ളെ കാ​ണാ​താ​യി. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് മ​ഞ്ഞി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്. ഗ​ന്ദ​ർ​ബാ​ൽ ജി​ല്ല​യി​ലു​ണ്ടാ​യ മ​റ്റൊ​രു മ​ഞ്ഞി​ടി​ച്ചി​ലി​ൽ നാ​ട്ടു​കാ​രാ​യ അ​ഞ്ച് പേ​ർ മ​രി​ച്ചു. രാ​ത്രി​വൈ​കി​യും ന​ട​ന്ന തെ​ര​ച്ചി​ലി​ൽ നാ​ല് പേ​രെ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചു.

ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നി​ടെ ക​ന​ത്ത ഹി​മ​പാ​ത​മാ​ണ് വ​ട​ക്ക​ൻ കാ​ഷ്മീ​രി​ൽ ഉ​ണ്ടാ​യ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​തി​നെ തു​ട​ർ​ന്ന് മ​ഞ്ഞി​ടി​ച്ചി​ൽ ഉ​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.