ട്രം​പ് ഉടൻ ഇ​ന്ത്യ​യി​ലേ​ക്ക്; എ​ന്നെ​ന്ന് ച​ർ​ച്ച തു​ട​രു​ന്നു
Tuesday, January 14, 2020 12:01 PM IST
ന്യൂ​ഡ​ൽ​ഹി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ടു​ത്തു ത​ന്നെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചേ​ക്കും. ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ തീ​യ​തി സം​ബ​ന്ധി​ച്ച് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ച​ർ‌​ച്ച ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് എ​ൻ‌​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. യു​എ​സ് സെ​ന​റ്റി​ൽ ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് വോ​ട്ടെ​ടു​പ്പി​ന്‍റെ തീ​യ​തി​യെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ക​ഴി​ഞ്ഞ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് ഇ​ന്ത്യ ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് എ​ത്തി​യി​രു​ന്നി​ല്ല. ജ​നു​വ​രി ഏ​ഴി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ടെ​ലി​ഫോ​ണി​ൽ‌ ട്രം​പു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ഈ ​സ​മ​യം ഇ​ന്ത്യ​യി​ലേ​ക്ക് ട്രം​പി​നെ മോ​ദി ക്ഷ​ണി​ച്ച​താ​യാ​ണ് ക​രു​തു​ന്ന​ത്. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പാ​യി ട്രം​പ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.