വീ​ണ്ടും ഒ​ന്നി​ക്കു​മോ..‍? കു​മാ​ര​സ്വാ​മി​യും ശി​വ​കു​മാ​റും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Monday, December 2, 2019 7:28 PM IST
ഹു​ബ്ബ​ള്ളി: ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും കോ​ണ്‍​ഗ്ര​സും ജ​ന​താ​ദ​ളും ഒ​ന്നി​ക്കു​ന്നു​വെ​ന്ന സൂ​ച​ന​ക​ൾ ശ​ക്ത​മാ​കു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ. ശി​വ​കു​മാ​റും ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​ണ് സ​ഖ്യ നീ​ക്കം സം​ബ​ന്ധി​ച്ച ആ​ഭ്യൂ​ഹം ശ​ക്ത​മാ​ക്കി​യ​ത്. ഹു​ബ്ബ​ള്ളി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും കോ​ണ്‍​ഗ്ര​സും ജ​ന​താ​ദ​ളും ഒ​ന്നി​ക്കു​ന്നു​വെ​ന്ന സൂ​ച​ന ന​ൽ​കി മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ​യും ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​മാ​സം ഒ​ൻ​പ​തി​നു​ശേ​ഷം ഞ​ങ്ങ​ളി​ൽ​നി​ന്ന് ശു​ഭ​വാ​ർ​ത്ത​യു​ണ്ടാ​കും. കോ​ണ്‍​ഗ്ര​സ്, ജെ​ഡി-​എ​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ചു ജ​യി​ച്ച് ബി​ജെ​പി​യി​ൽ ചെ​ക്കേ​റി​യ​വ​രെ ജ​നം പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നു​ശേ​ഷം ക​ർ​ണാ​ട​ക​യി​ൽ ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ജെ​ഡി-​എ​സ് നേ​താ​ക്ക​ളാ​യ എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യും ​കു​മാ​ര​സ്വാ​മി​യും നേ​ര​ത്തെ സൂ​ച​ന ന​ൽ​കി​യി​രു​ന്നു. 15 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഈ ​സീ​റ്റു​ക​ളി​ൽ 12 ഇ​ട​ത്ത് കോ​ണ്‍​ഗ്ര​സും മൂ​ന്നി​ട​ത്ത് ജെ​ഡി-​എ​സു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​ത​വ​ണ വി​ജ​യി​ച്ച​ത്. ആ​റു സീ​റ്റി​ലെ​ങ്കി​ലും ബി​ജെ​പി വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​ക്ക് നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.