തെ​ലു​ങ്കാ​ന​യെ ത​ക​ർ​ത്തു; ക​ർ​ണാ​ട​ക സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ റൗ​ണ്ടി​ൽ
Friday, November 8, 2019 10:33 PM IST
കോ​ഴി​ക്കോ​ട്: ക​ര്‍​ണാ​ട​ക സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ ക​ട​ന്നു. ദ​ക്ഷി​ണ മേ​ഖ​ലാ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ തെ​ലു​ങ്കാ​ന​യെ ഒ​ന്നി​നെ​തി​രേ ആ​റു ഗോ​ളു​ക​ൾ​ക്ക് ക​ര്‍​ണാ​ട​ക ത​ക​ർ​ത്തു. ജ​യ​ത്തോ​ടെ ക​ര്‍​ണാ​ട​ക ആ​റു പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി.

ദീ​പ് മ​ജും​ദാ​ര്‍ (11, 26), അ​മ​യ് മോ​റാ​ജ്ക​ര്‍ (55, 57), നി​ഖി​ല്‍ രാ​ജ് (61, 87) എ​ന്നി​വ​രാ​ണ് ക​ര്‍​ണാ​ട​ക​യു​ടെ ഗോ​ള്‍ സ്‌​കോ​റ​ര്‍​മാ​ര്‍. തെ​ലു​ങ്കാ​ന​യു​ടെ ആ​ശ്വാ​സ ഗോ​ൾ യു​മ്നം അ​ർ​നോ​ൾ​ഡ് നേ​ടി. 65-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ​യാ​ണ് ഗോ​ൾ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.