പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ ദു​രി​താ​ശ്വാ​സ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ടോ​ൾ ഈ​ടാ​ക്കി​ല്ല
Tuesday, August 13, 2019 11:59 PM IST
തൃ​ശൂ​ർ: മ​ഴ​ക്കെ​ടു​തി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ അ​ടു​ത്ത അ​ഞ്ചു ദി​വ​സ​ത്തേ​ക്കു ടോ​ൾ ന​ൽ​കേ​ണ്ട​തി​ല്ല. തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ഷാ​ന​വാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ​യും ടോ​ള്‍ ക​മ്പ​നി​യു​ടെ​യും യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.

ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രും ക്യാ​ന്പു​ക​ളി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി പോ​കു​ന്ന​വ​രും പ​ല​ത​വ​ണ ടോ​ൾ ബൂ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ടി വ​രാ​റു​ണ്ട്. ഇ​വ​രി​ൽ​നി​ന്ന് ടോ​ൾ ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബൂ​ത്ത് നി​യ​ന്ത്രി​ക്കു​ന്ന സ്വ​കാ​ര്യ ക​ന്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം.

ദു​രി​താ​ശ്വാ​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക്യൂ​വി​ൽ നി​ർ​ത്താ​തെ വേ​ഗ​ത്തി​ൽ ക​ട​ത്തി​വി​ട​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കും മ​റ്റ് ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്കും സ​ഹാ​യ​വു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ഈ ​ഇ​ള​വ് ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.