ഗോ​ഡ്സെ പ​രാ​മ​ർ​ശം; ക​മ​ൽ ഹാ​സ​ൻ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി
Wednesday, May 15, 2019 11:58 PM IST
ചെ​ന്നൈ: മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ​ൻ ഹി​ന്ദു തീ​വ്ര​വാ​ദി പ​രാ​മ​ർ​ശ​ത്തി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലാ​ണ് ക​മ​ൽ​ഹാ​സ​ൻ മു​ൻ​കൂ​ർ ജാ​മ്യ ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ ഭീ​ക​ര​വാ​ദി ഗാ​ന്ധി​ജി​യെ വ​ധി​ച്ച നാ​ഥു​റാം ഗോ​ഡ്സെ എ​ന്ന ഹി​ന്ദു​വാ​യി​രു​ന്നെ​ന്ന പ​രാ​മ​ർ​ശ​ത്തി​ലാ​ണ് ക​മ​ൽ ഹാ​സ​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സി​നെ ചോ​ദ്യം ചെ​യ്തു ക​മ​ൽ ഹാ​സ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വ​രാ​ൻ ത​ക്ക പ്രാ​ധാ​ന്യ​മു​ള്ള​ത​ല്ലെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം വേ​ണ​മെ​ങ്കി​ൽ അ​തി​നു​ള്ള ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ പ​രാ​തി​യി​ൽ ത​മി​ഴ്നാ​ട്ടി​ലെ അ​റ​വാ​കു​റി​ച്ചി പോ​ലീ​സാ​ണ് കമലിനെതിരെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ച്ച​ത​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ലെ അ​റ​വാ​കു​റി​ച്ചി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്, സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഭീ​ക​ര​വാ​ദി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൊ​ല​യാ​ളി​യാ​യ നാ​ഥു​റാം ഗോ​ഡ്സെ​യാ​ണെ​ന്ന് ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞ​ത്.

ഇ​തൊ​രു മു​സ്ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല ആ​യ​തു​കൊ​ണ്ട​ല്ല ഞാ​ൻ ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ ഇ​വി​ടെ ഉ​ള്ള​തു​കൊ​ണ്ടാ​ണ്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ ഭീ​ക​ര​വാ​ദി​യെ​ന്ന​ത് ഒ​രു ഹി​ന്ദു​വാ​ണ്. പേ​ര് നാ​ഥു​റാം ഗോ​ഡ്സെയെന്ന് ക​മ​ൽ പ​റ​ഞ്ഞു. വി​വി​ധ മ​ത​വി​ശ്വാ​സ​ങ്ങ​ൾ സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ ക​ഴി​യു​ന്ന ഇ​ന്ത്യ​യാ​ണു താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രാ​മ​ർ​ശം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി ഹി​ന്ദു​സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.