മ​മ​ത​യോ​ട് മാ​പ്പു പ​റ​യി​ല്ല: ജ​യി​ൽ ജീ​വ​ന​ക്കാ​ര്‍ ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും പ്രി​യ​ങ്ക ശ​ർ​മ
Wednesday, May 15, 2019 3:31 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബി​ജെ​പി വ​നി​താ നേ​താ​വ് പ്രി​യ​ങ്ക ശ​ർ​മ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത്. ജ​യി​ൽ ജീ​വ​ന​ക്കാ​ർ ത​ന്നോ​ട് വ​ള​രെ മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നും അ​വ​ർ ത​ന്നെ പി​ടി​ച്ച് ഉ​ന്തി​യെ​ന്നും പ്രി​യ​ങ്ക ശ​ര്‍​മ്മ കു​റ്റ​പ്പെ​ടു​ത്തി

അ​ഞ്ചു​ദി​വ​സ​വും ആ​രോ​ടും സം​സാ​രി​ക്കാ​നും ത​ന്നെ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. മ​മ​ത​യോ​ട് മാ​പ്പു പ​റ​യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും പോ​ലീ​സ് ത​യ്യാ​റാ​ക്കി​യ മാ​പ്പ​പേ​ക്ഷ​യി​ല്‍ ത​ന്നെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​ച്ച് ഒ​പ്പു വ​യ്പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. നേ​ര​ത്തേ, പ്രി​യ​ങ്ക​യെ ജ​യി​ൽ മോ​ചി​ത​യാ​ക്കാ​ത്ത ന​ട​പ​ടി​ക്കെ​തി​രെ സു​പ്രിം​കോ​ട​തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പ്രി​യ​ങ്ക​യെ ഉ​ട​ൻ മോ​ചി​ത​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് സു​പ്രീം കോ​ട​തി പ​ശ്ചി​മ​ബം​ഗാ​ൾ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ പ്രി​യ​ങ്ക ശ​ർ​മ​യെ ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30ന് ​ത​ന്നെ വി​ട്ട​യ​ച്ചു​വെ​ന്ന് ബം​ഗാ​ൾ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. യു​വ​മോ​ർ​ച്ച നേ​താ​വാ​യ പ്ര​യ​ങ്ക ശ​ർ​മ്മ​ക്ക് സു​പ്രീം​കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.