പാണ്ഡ്യയെയും രാഹുലിനെയും തള്ളി കോഹ്‌ലി
Friday, January 11, 2019 12:22 PM IST
സിഡ്നി: ടിവി ഷോയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തി വിവാദത്തിലായ ഹർദിക് പാണ്ഡ്യ, കെ.എൽ.രാഹുൽ എന്നിവരെ തള്ളി നായകൻ വിരാട് കോഹ്‌ലി ഇരുവരുടെയും പരാമർശം വ്യക്തിപരമായ അഭിപ്രായമായി മാത്രമേ കാണാൻ കഴിയൂ എന്നും ടീമിന്‍റെ നിലപാടുമായി ഇതിന് ബന്ധമില്ലെന്നുമാണ് നായകൻ പറഞ്ഞത്.

ശനിയാഴ്ച സിഡ്നിയിൽ തുടങ്ങുന്ന ഏകദിന പരന്പരയ്ക്ക് മുൻപ് ഇരുവർക്കുമെതിരേ നടപടിയുണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പരാമർശത്തിന്‍റെ പേരിൽ ഇരുവരെയും രണ്ടു മത്സരങ്ങളിൽ നിന്നും വിലക്കണമെന്ന് ബിസിസിഐ താത്കാലിക ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. ഇരുവരോടും ബിസിസിഐ വിശദീകരണവും തേടിയിരുന്നു.

സംഭവം വിവാദമായി വിശദീകരണം ചോദിച്ചതോടെ പാണ്ഡ്യ മാപ്പ് പറഞ്ഞു തലയൂരാൻ ശ്രമിച്ചിരുന്നു. ഇരുവരും ബിസിസിഐയെ ഖേദം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.