മ​ധ്യ​പ്ര​ദേ​ശി​ൽ അ​ജ്ഞാ​ത​ർ റെ​യി​ൽ​വെ പോ​ലീ​സി​നെ ക​ല്ലെ​റി​ഞ്ഞ് വീ​ഴ്ത്തി എ​കെ 47 ത​ട്ടി​യെ​ടു​ത്തു
Thursday, December 6, 2018 10:57 PM IST
ഉ​ജ്ജ​യി​ൻ: മ​ധ്യ​പ്ര​ദേ​ശി​ൽ അ​ജ്ഞാ​ത​രാ​യ ഒ​രു സം​ഘം റെ​യി​ൽ​വെ പോ​ലീ​സി​നെ ക​ല്ലെ​റി​ഞ്ഞ് വീ​ഴ്ത്തി എ​കെ 47 തോ​ക്ക് ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു. ഉ​ജ്ജ​യി​നി​ലെ ബ​ദ്ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ആ​ർ​പി​എ​ഫു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബ​ദ്ന​ഗ​റി​ലെ റെ​യി​ൽ​വെ ട്രാ​ക്കി​ൽ പ​തി​വ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന റെ​യി​ൽ​വെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​ത്തോ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘം പെ​ട്ടെ​ന്ന് പോ​ലീ​സു​കാ​ർ​ക്കു നേ​രെ വ​രി​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​നു തു​ട​ർ​ന്ന് താ​ഴെ വീ​ണ തോ​ക്കു​മാ​യി അ​ക്ര​മി സം​ഘം ര​ക്ഷ​പെ​ട്ടു. തി​ര​നി​റ​ച്ച തോ​ക്കാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.