ര​ണ്ട​ടി​യി​ൽ‌ പി​ന്നി​ൽ​പോ​യ ഗോ​വ മൂ​ന്ന​ടി​ച്ച് ജ​യി​ച്ചു
Thursday, November 8, 2018 9:49 PM IST
ഗോ​വ: ര​ണ്ടു ത​വ​ണ പി​ന്നി​ൽ​പോ​യ ഗോ​വ മൂ​ന്നു ഗോ​ൾ തി​രി​ച്ച​ടി​ച്ച് ഡ​ൽ​ഹി​യെ വീ​ഴ്ത്തി. ഇ​തോ​ടെ ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 13 പോ​യി​ന്‍റോ​ടെ എ​ഫ്സി ഗോ​വ ഐ​എ​സ്എ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. തോ​ൽ​വി​യോ​ടെ ഡ​ൽ​ഹി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ താ​ഴേ​ക്കു പ​തി​ച്ചു.

ഡ​ൽ​ഹി​ക്കു​വേ​ണ്ടി ബി​ക്രം​ജി​ത് സിം​ഗും ലാലിയൻസുവാല ചാംഗ്തെയും സ്കോർ ചെ​യ്ത​പ്പോ​ൾ ഇ​ര​ട്ട​ഗോ​ൾ നേ​ടി​യ എ​ഡു ബേ​ഡി​യ​യും ബ്രാ​ൻ​ഡ​ൻ ഫെ​ർ​ണാ​ണ്ട​സും ഗോ​വ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. ഗോ​വ​യു​ടെ മൈ​താ​ന​മാ​യ ഫ​ത്തോ​ർ​ഡ സ്റ്റേ​ഡി​യ​ത്തി​ൽ ക​ളി​ച്ച​ത് ഡ​ൽ​ഹി​യും ജ​യി​ച്ച​ത് ഗോ​വ​യു​മാ​യി​രു​ന്നു. കു​റ​ഞ്ഞ​ത് ആ​റു ഗോ​ളി​നെ​ങ്കി​ലും വി​ജ​യി​ക്കാ​മാ​യി​രു​ന്ന മ​ത്സ​ര​മാ​ണ് ഫി​നീ​ഷിം​ഗി​ലെ പാ​ളി​ച്ച​മൂ​ലം ഡ​ൽ​ഹി ക​ള​ഞ്ഞു​കു​ളി​ച്ച​ത്. ഗോ​ളി മാ​ത്രം മു​ന്നി​ൽ​നി​ൽ​ക്കെ ഗോ​ളെ​ന്നു​റ​ച്ച നാ​ല് അ​വ​സ​ര​ങ്ങ​ളെ​ങ്കി​ലും ഡ​ൽ​ഹി പാ​ഴാ​ക്കി.

ക​ളി​യു​ടെ ആ​ദ്യ മി​നി​റ്റു​ക​ളി​ൽ ത​ന്നെ ഗോ​വ​യെ ഞെ​ട്ടി​ച്ച് ഡ​ൽ​ഹി മു​ന്നി​ലെ​ത്തി. ബി​ക്രം​ജി​ത് സിം​ഗാ​ണ് ഡ​ൽ​ഹി​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ആ​ദ്യ പ​കു​തി​യി​ൽ നി​രാ​ശ​പ്പെ​ടു​ത്തി​യ ഗോ​വ ര​ണ്ടാം പ​കു​തി​യി​ൽ മി​ക​ച്ച ക​ളി​പു​റ​ത്തെ​ടു​ത്തു. 54 ാം മി​നി​റ്റി​ൽ എ​ഡു ബേ​ഡി​യ ഗോ​വ​യെ ഒ​പ്പ​മെ​ത്തി​ച്ചു. 70ാം മി​നി​റ്റി​ൽ ചാം​ഗ്തെ​യി​ലൂ​ടെ വീ​ണ്ടും ഡ​ൽ​ഹി മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ അ​വ​സാ​ന വി​സി​ലി​ന് എ​ട്ട് മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ര​ണ്ടു ഗോ​ളു​ക​ൾ കൂ​ടി ഡ​ൽ​ഹി​യു​ടെ വ​ല​യി​ൽ നി​ക്ഷേ​പി​ച്ച് ഗോ​വ വി​ജ​യം പി​ടി​ച്ചെ​ടു​ത്തു.

82 ാം മി​നി​റ്റി​ൽ ബ്രാ​ൻ​ഡ​ൻ ഫെ​ർ​ണാ​ണ്ട​സ് ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നും പാ​യി​ച്ച കി​ടി​ല​ൻ ലോം​ഗ് റേ​ഞ്ച​റി​ലൂ​ടെ​യാ​ണ് ഗോ​വ വീ​ണ്ടും ഒ​പ്പ​മെ​ത്തി​യ​ത്. 89 ാം മി​നി​റ്റി​ൽ ല​ഭി​ച്ച ഫ്രീ​കി​ക്കി​ൽ വീ​ണ്ടും ഗോ​വ ഞെ​ട്ടി​ച്ചു. ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നും ഹ്യൂ​ഗോ ബൂ​മ​സ് എ​ടു​ത്ത ഫ്രീ​കി​ക്ക് എ​ഡു ബേ​ഡി​യ ത​ല​കൊ​ണ്ട് ചെ​ത്തി​പ്പാ​യി​ച്ചു. പന്ത് ഡ​ൽ​ഹി വ​ല​യി​ൽ പ​റ​ന്നി​റ​ങ്ങി. ഡ​ൽ​ഹി​ക്കു തി​രി​ച്ചു​വ​രാ​ൻ പി​ന്നീ​ടൊ​ര​വ​സ​രം ഉ​ണ്ടാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.