ജ​മ്മു​വി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; 250 കോ​ടി​യു​ടെ ഹെ​റോ​യ്ൻ പി​ടി​ച്ചു
Thursday, November 8, 2018 6:33 PM IST
ജ​മ്മു: ജ​മ്മു​കാ​ഷ്മീ​രി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. ആ​പ്പി​ൾ പെ​ട്ടി​ക​ളി​ൽ ഒ​ളി​പ്പി​ച്ച 250 കോ​ടി രൂ​പ​യു​ടെ ഹെ​റോ​യ്ൻ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​പ്‌​വാ​ര സ്വ​ദേ​ശി​യാ​യ ട്ര​ക്ക് ഡ്രൈ​വ​റെ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജ​മ്മു​വി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

ജ​മ്മു​വി​നു സ​മീ​പം ബാ​നി​ഹാ​ൾ ടോ​ൾ​പ്ലാ​സ​യി​ൽ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ആ​പ്പി​ൾ പെ​ട്ടി​ക​ളു​ടെ അ​ടി​യി​ലാ​യാ​ണ് ഹെ​റോ​യ്ൻ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഓരോ ​കി​ലോ​യു​ടെ പാ​യ്ക്ക​റ്റു​ക​ളി​ലാ​യി 50 കി​ലോ ഹെ​റോ​യ്നാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.