മോ​ദി സ​ർ​ക്കാ​ർ ആ​ർ​ബി​ഐ​യെ പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: പി. ​ചി​ദം​ബ​രം
Thursday, November 8, 2018 5:10 PM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ റി​സ​ർ​വ് ബാ​ങ്കി​നെ പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ധ​ന​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​രം. ഇ​ത്ത​ര​ത്തി​ലു​ള്ള ഏ​തു നീ​ക്ക​വും മ​ഹാ​വി​പ​ത്ത് വ​രു​ത്തി​വ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നെ ധ​ന​ക്ക​മ്മി പ്ര​തി​സ​ന്ധി തു​റി​ച്ചു​നോ​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് വ​ർ​ഷ​ത്തി​ൽ ചെ​ല​വു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. സാ​ധ്യ​മാ​യ എ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞ​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് റി​സ​ർ​വ് ബാ​ങ്കി​ൽ​നി​ന്നും ഒ​രു ല​ക്ഷം കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ർ​ബി​ഐ ബോ​ർ​ഡ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന ന​വം​ബ​ർ 19 നി​ർ​ണാ​യ​ക ‌ദി​വ​സ​മാ​ണ്. ആ​ർ​ബി​ഐ ബോ​ർ​ഡ് കൈ​യ​ട​ക്കി​വ​ച്ചി​രി​ക്കു​ന്ന നോ​മി​നി​ക​ളെ ഉ​പ​യോ​ഗി​ച്ച് സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ ആ​വ​ശ്യം യോ​ഗ​ത്തി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കും. സ​ർ​ക്കാ​ർ ആ​വ​ശ്യം ആ​ർ​ബി​ഐ നി​ര​സി​ക്കു​ക​യോ ഗ​വ​ർ​ണ​ർ രാ​ജി​വ​യ്ക്കു​ക​യോ ര​ണ്ടി​ലേ​ത് ഉ​ണ്ടാ​യാ​ലും ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം വ​ലു​താ​യി​രി​ക്കും- ചി​ദം​ബ​രം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.