നി​യ​മ​സ​ഭ​യി​ൽ എ​ത്തേ​ണ്ട ബി​ല്ലു​ക​ൾ ഇ​ന്നു മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും
നി​യ​മ​സ​ഭ​യി​ൽ എ​ത്തേ​ണ്ട ബി​ല്ലു​ക​ൾ ഇ​ന്നു മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും
Thursday, December 1, 2022 7:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​ങ്ക​​​ളാ​​​ഴ്ച തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​വ​​ത​​രി​​പ്പി​​​ക്കേ​​​ണ്ട ബി​​​ല്ലു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ഇ​​​ന്നു രാ​​​വി​​​ലെ 9.30ന് ​​​വീ​​​ണ്ടും മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​രും.

മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ല ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി വി​​​ൽ​​​പ​​​ന നി​​​കു​​​തി നാ​​​ലു ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി വി​​​ൽ​​​പ​​​ന നി​​​കു​​​തി ഭേ​​​ദ​​​ഗ​​​തി ആ​​​വ​​​ശ്യ​​​ മാ​​​ണ്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ബി​​​ൽ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു വ​​​രാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​യെ​​​ങ്കി​​​ലും ക​​​ര​​​ട് ബി​​​ൽ ഇ​​​ന്ന​​​ത്തെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മാ​​​ത്ര​​​മേ കൊ​​​ണ്ടു വ​​​രൂ.

മ​​​ദ്യക്കന്പ​​​നി​​​ക​​​ൾ​​​ക്കു​​​ള്ള വി​​​റ്റു​​​വ​​​ര​​​വ് നി​​​കു​​​തി അ​​​ഞ്ചു ശ​​​ത​​​മാ​​​നം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. കെ​​​ജി​​​എ​​​സ്ടി നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 10 പ്ര​​​കാ​​​ര​​​മാ​​​ണു ഡി​​​സ്റ്റി​​​ല​​​റി​​​ക​​​ളി​​​ൽനി​​​ന്ന് ഈ​​​ടാ​​​ക്കു​​​ന്ന വി​​​റ്റു​​​വ​​​ര​​​വ് നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​തി​​​നു പ്ര​​​ത്യേ​​​ക വി​​​ജ്ഞാ​​​പ​​​ന​​​വും ആ​​​വ​​​ശ്യ​​​മാ​​​ണ്. ഇ​​​തൊ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തോ​​​ടെ പ്ര​​​തി​​​വ​​​ർ​​​ഷം 170 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​കു​​​തിന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.


അ​​​ന്ധ​​​വി​​​ശ്വാ​​​സം ത​​​ട​​​യ​​​ൽ ബി​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള ബി​​​ല്ലു​​​ക​​​ൾ ഇ​​​ന്ന​​​ത്തെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ കൊ​​​ണ്ടുവ​​​രാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. അ​​​ന്ധ​​​വി​​​ശ്വാ​​​സ​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന ബി​​​ല്ലി​​​ലെ ചി​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ ചി​​​ല മ​​​തസം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​തി​​​ർ​​​പ്പ് അ​​​റി​​​യി​​​ച്ച​​​തോ​​​ടെ ഈ ​​​നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു വ​​​ര​​​ണ​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് ആ​​​ശ​​​ങ്ക​​​യു​​​മു​​​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<