റിപ്പബ്ലിക് ദിനാഘോഷം: ബൈഡനെ ക്ഷണിച്ച് മോദി
Thursday, September 21, 2023 7:06 AM IST
ന്യൂഡൽഹി: അടുത്ത റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിക്കിടെയാണ് ബൈഡനെ മോദി ക്ഷണിച്ചതെന്ന് അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.
ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുൾപ്പെടുന്ന ക്വാഡ് ഉച്ചകോടി അടുത്ത ജനുവരിയിൽ ഇന്ത്യയിൽ നടത്താനുള്ള ആലോചനകൾ നടക്കുന്നതിനിടെയാണ് ക്ഷണം.