കമന്‍റടിച്ചത് ചോദ്യം ചെയ്തു; കോട്ടയത്ത് കോളജ് വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം
കമന്‍റടിച്ചത് ചോദ്യം ചെയ്തു; കോട്ടയത്ത് കോളജ് വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം
Tuesday, November 29, 2022 4:16 PM IST
സ്വന്തം ലേഖകൻ
കോട്ടയം: കമന്‍റടിച്ചത് ചോദ്യം ചെയ്തതിന് കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. അപമര്യാദയായി സംസാരിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം.

മൂന്നംഗ സംഘമാണ് വിദ്യാർഥിനിയെയും സുഹൃത്തിനെയും സെൻട്രൽ ജംഗ്ഷന് സമീപം ആക്രമിച്ചത്. ഇരുവരും ഭക്ഷണം കഴിക്കാന്‍ വന്നപ്പോഴായിരുന്നു സംഭവം. ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്ന് യുവാക്കളെ രാത്രിയിൽ തന്നെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<