അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; ജാഗ്രതാ നിർദേശം
Wednesday, June 7, 2023 6:22 PM IST
തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അറിയിപ്പ്. ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ നിലവിൽ 10 സെറ്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ 20 സെറ്റിമീറ്റർ വീതം ഉയർത്തുമെന്നും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.