ഫാ.​എ​ബ്ര​ഹാം അ​ട​പ്പൂ​ർ അ​ന്ത​രി​ച്ചു
ഫാ.​എ​ബ്ര​ഹാം അ​ട​പ്പൂ​ർ അ​ന്ത​രി​ച്ചു
Saturday, December 3, 2022 1:21 PM IST
കോ​ഴി​ക്കോ​ട്: ജീ​സ​സ് സ​ഭാം​ഗ​വും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന ഫാ. ​എ​ബ്ര​ഹാം അ​ട​പ്പൂ​ർ (98) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പ് ക്രൈ​സ്റ്റി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. രാ​വി​ലെ 11 ഓ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​സ്ത​ക​ങ്ങ​ളും ആ​ധ്യാത്മിക ലേ​ഖ​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. മി​ക​ച്ച പ്ര​ഭാ​ഷ​ക​ൻ കൂ​ടി​യാ​യി​രു​ന്ന അ​ദ്ദേ​ഹം ദൈ​വ​ശാ​സ്ത്ര​ത്തി​ൽ പി​എ​ച്ച്ഡി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ ആ​ര​ക്കു​ഴ​യി​ൽ ജോ​ൺ-​മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1926-ലാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. മംഗളൂരു സെ​ന്‍റ് അ​ലോ​ഷ്യ​സ്‌ കോ​ള​ജി​ൽ​നി​ന്ന്‌ ബി​രു​ദ​വും ഫ്രാ​ൻ​സി​ലെ സ്ട്രാ​സ്ബു​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് മ​നഃ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്തര ബി​രു​ദ​വും ദൈ​വ​ശാ​സ്ത്ര​ത്തി​ൽ പി​എ​ച്ച്ഡി​യും നേ​ടി.


1959-ലാ​ണ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്. റോ​മി​ൽ ജ​സ്യൂ​ട്ട്‌ ജ​ന​റ​ലി​ന്‍റെ ക്യൂ​റി​യാ​യി​ൽ റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി, മ​ഡ്രാ​സ് ല​യോ​ള കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, ആം​ഗ്ലി​ക്ക​ൻ-​റോ​മ​ൻ ക​ത്തോ​ലി​ക്കാ അ​ന്ത​ർ​ദ്ദേ​ശീ​യ സ​മി​തി​യം​ഗം, എ​റ​ണാ​കു​ളം ലൂ​മ​ൻ ഇ​ൻ​സ്‌​റ്റി​ട്ട്യൂ​ട്ടി​ന്‍റെ ഡ​യ​റ​ക്‌​ട​ർ, ന്യൂ​മ​ൻ അ​സോ​സി​യേ​ഷ​ൻ കേ​ര​ള റീ​ജി​യ​ണ​ൽ ചാ​പ്ലി​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<