ഏ​റ്റൂ​മാ​നൂ​രി​ല്‍ ഏ​ഴു​പേ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേ​വി​ഷ ബാ​ധ
ഏ​റ്റൂ​മാ​നൂ​രി​ല്‍ ഏ​ഴു​പേ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേ​വി​ഷ ബാ​ധ
Tuesday, October 4, 2022 7:52 PM IST
കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ല്‍ ഏ​ഴു​പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​യ്ക്ക് പേ​വി​ഷ ബാ​ധ​യു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ല്ല​യി​ലെ പ​ക്ഷി മൃ​ഗ​രോ​ഗ നി​ര്‍​ണ​യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പേ​വി​ഷ ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

സെ​പ്റ്റം​ബ​ര്‍ 28ന് ​ഏ​റ്റൂ​മാ​നൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വ​ച്ച് ഏ​ഴു​പേ​രെ നാ​യ ക​ടി​ച്ചി​രു​ന്നു. അ​ന്നു ത​ന്നെ നാ​യ​യെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പി​ടി​കൂ​ടി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് ച​ത്തു.


ശേ​ഷം ന​ട​ത്തി​യ പോ​സ്റ്റ്മാ​ര്‍​ട്ട​ത്തി​ലാ​ണ് നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. നാ​യ​യു​ടെ ക​ടി​യേ​റ്റ​വ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ നി​ന്നും പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<