കാഷ്മീരിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ വധിച്ചു
Monday, December 11, 2017 1:20 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ യുനിസൂവിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടിൽ പ്രദേശവാസിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടു.

മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തവേ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

യുനിസൂവിലെ വീട്ടിൽ ഒളിച്ചിരുന്ന ഭീകരർ അഞ്ച് പേരെ ബന്ധികളാക്കിയിരുന്നു. ഭീകരരിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കവേയാണ് സ്ത്രീ കൊല്ലപ്പെട്ടത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...