സദ്രാന്‍റെ പോരാട്ടം പാഴായി; സമനില പിടിച്ച് ലങ്ക
സദ്രാന്‍റെ പോരാട്ടം പാഴായി; സമനില പിടിച്ച് ലങ്ക
Thursday, December 1, 2022 5:50 AM IST
കൊളംബോ: ശ്രീ​ല​ങ്ക-​അ​ഫ്ഗാ​നി​സ്ഥാ​ൻ ഏ​ക​ദി​ന പ​ര​മ്പ​ര സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.​1-0 ത്തി​ന് പി​ന്നി​ലാ​യി​രു​ന്ന ല​ങ്ക അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ വി​ജ​യം ക​ണ്ടെ​ത്തി​യാ​ണ് പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​ക്കി​യ​ത്.

നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ അ​ഫ്ഗാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർ ഇ​ബ്രാ​ഹിം സ​ദ്രാ​ൻ 162 റ​ൺ​സു​മാ​യി ത​ക​ര്‍​ത്ത് ക​ളി​ച്ച​പ്പോ​ൾ അ​ഫ്ഗാ​ൻ 50 ഓ​വ​റി​ൽ 8 വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 313 റ​ൺ​സ് എ​ടു​ത്തു.

കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ല​ങ്ക​യ്ക്ക്‌ ഓ​പ്പ​ണ​ർ​മാ​രാ​യ കു​ശ​ൽ മെ​ന്‍​ഡി​സും നി​സാ​ങ്ക​യും മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. പി​ന്നാ​ലെ 72 പ​ന്തി​ൽ 83 റ​ൺ​സു​മാ​യി അ​സ​ല​ങ്ക പു​റ​ത്താ​കാ​തെ നി​ന്ന​തോ​ടെ ല​ങ്ക ര​ണ്ട് പ​ന്ത് ബാക്കി നിൽ​ക്കെ ല​ക്ഷ്യം കണ്ടു.

അ​ഫ്ഗാ​ൻ ബാ​റ്റ​റു​ടെ ഏകദിനത്തിലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോറായ 164 റ​ൺ​സ് നേ​ടി​യ സ​ദ്രാ​നാ​ണ് പ​ര​ന്പ​ര​യി​ലെ താ​രം. ആദ്യ മത്സരത്തിലും 20കാ​ര​നാ​യ സദ്രാൻ സെഞ്ചുറി നേടിയിരുന്നു.

സ്കോ​ർ: അ​ഫ്ഗാ​നി​സ്ഥാ​ൻ -313/8 (50)
ശ്രീ​ല​ങ്ക - 314/6 (49.4)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<