മോദിക്കെതിരെ ശിവസേന; പ്രസംഗങ്ങൾ വാചക കസർത്ത് മാത്രമാകുന്നുവെന്ന് വിമർശനം
Tuesday, December 12, 2017 3:38 AM IST
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സഖ്യക്ഷിയായ ശിവസേന. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ വാചക കസർത്തുകൾ മാത്രമാകുന്നുവെന്ന് സേനയുടെ വിമർശനം. സേന മുഖപത്രം സാമാനയുടെ മുഖപ്രസംഗത്തിലാണ് മോദിക്കെതിരായ രൂക്ഷ വിമർശനം.

മോദിയുടെ പ്രസംഗങ്ങളിൽ വികസനത്തിന് സ്ഥാനമില്ലാതായിരിക്കുന്നുവെന്നും സാമാന കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്ത് കോൺഗ്രസിന് സ്ഥാനമില്ലാതായതും അവരുടെ വികസനവിരുദ്ധ നിലപാടുകൾ കൊണ്ടാണെന്ന് ഓർക്കണമെന്നും മുഖപ്രസംഗം പറയുന്നുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...