രോഹിംഗ്യകളെ മടക്കി അയക്കുന്നതിൽ മനുഷ്യാവകാശ ലംഘനമില്ലെന്ന് രാജ്നാഥ് സിംഗ്
Wednesday, September 20, 2017 11:48 PM IST
ന്യൂഡൽഹി: രോഹിംഗ്യകളെ ഇന്ത്യയിൽനിന്നും മടക്കി അയക്കുന്നതിൽ മനുഷ്യാവകാശ ലംഘനം കാണുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രോഹിംഗ്യകൾ അനധികൃത കൂടിയേറ്റക്കാരാണ്. ഇവരെ ഇന്ത്യയിൽനിന്നു തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഹിംഗ്യകൾ അഭ്യയാർഥികൾ അല്ല. ഇവരെ തിരിച്ചെടുക്കാൻ മ്യാൻമാർ സർക്കാർ തയാറാണ്. അതിനാൽ ഇവരെ തിരിച്ച് അയക്കുന്നതിൽ മനുഷ്യാവകാശ ലംഘനമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

രോഹിംഗ്യൻ അഭയാർഥികളെ രാജ്യത്തുനിന്നും ഒഴിപ്പിക്കണമെന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അഭയാർഥികളെ ഇന്ത്യയിൽ എത്തിക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ ബംഗാൾ, ത്രിപുര, മ്യാൻമാർ എന്നിവിടങ്ങൾ കേന്ദ്രികരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

രോഹിംഗ്യൻ അഭയാർഥികൾക്ക് ഐഎസ്, ഐഎസ്ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തു. രോഹിംഗ്യൻ കേസ് ഒക്ടോബർ മൂന്നിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് രാജ്നാഥ് സിംഗ് സർക്കാർ നിലപാട് ആവർത്തിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.