അ​ശ്ലീ​ല സ​ന്ദേ​ശം: രാ​ഘ​വ​ന്‍ വെ​ളു​ത്തോ​ളി​യെ സി​പി​എം പു​റ​ത്താ​ക്കി
അ​ശ്ലീ​ല സ​ന്ദേ​ശം: രാ​ഘ​വ​ന്‍ വെ​ളു​ത്തോ​ളി​യെ സി​പി​എം പു​റ​ത്താ​ക്കി
Saturday, February 4, 2023 7:39 PM IST
കാ​സ​ര്‍​ഗോ​ഡ്: സി​പി​എം പാ​ക്കം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി രാ​ഘ​വ​ന്‍ വെ​ളു​ത്തോ​ളി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി. പാ​ര്‍​ട്ടി വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് അ​ശ്ലീ​ല ശ​ബ്ദ​സ​ന്ദേ​ശ​മ​യ​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

രാ​ഘ​വ​നെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്നാ​ണ് പു​റ​ത്താ​ക്കി​യ​ത്. ഉ​ദു​മ ഏ​രി​യ ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. വി​ഷ​യം പാ​ര്‍​ട്ടി​യെ വ​ലി​യ​ത​ര​ത്തി​ല്‍ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.


രാ​ഘ​വ​ൻ വ​നി​താ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ്പി​ലാ​ണ് അ​ശ്ലീ​ല ശ​ബ്ദ​സ​ന്ദേ​ശം അ​യ​ച്ച​ത്. ഗ്രൂ​പ്പി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി രം​ഗ​ത്ത് വ​ന്നി​രു​ന്നു. ഭാ​ര്യ​യ്ക്ക് അ​യ​ച്ച സ​ന്ദേ​ശം മാ​റി ഗ്രൂ​പ്പി​ലേ​ക്ക് വ​ന്ന​താ​യി​രു​ന്നു എ​ന്നാ​ണ് രാ​ഘ​വ​ന്‍റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<