ബജറ്റ് സമ്മേളനത്തിന് ഇന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം
Monday, January 22, 2018 8:59 AM IST
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ 9ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുന്നത്. സാമ്പത്തികപ്രതിസന്ധി, കണ്ണൂരില്‍ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍, ഹെലിക്കോപ്റ്റര്‍ വിവാദം, ആരോഗ്യമന്ത്രിയുടെ കണ്ണടവിവാദം , ഓഖിയിലെ സര്‍ക്കാര്‍ അനാസ്ഥ, ഉയരുന്ന ഇന്ധനവില എന്നീ വിഷയങ്ങൾ സമ്മേളനത്തിലുയരും.

സമ്മേളനത്തിലെ ആദ്യ ദിവസങ്ങള്‍ നിയമ നിര്‍മ്മാണത്തിനാണ് മാറ്റിവെച്ചിരിക്കുന്നത്. 19 നിയമ നിര്‍മ്മാണങ്ങളാണ് പരിഗണിക്കപെടുക. അടുത്തമാസം രണ്ടിനാണ് സംസ്ഥാനബജറ്റ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...