ഉമ്മന്‍ ചാണ്ടിയെ ഉടന്‍ ബംഗളൂരുവിലേക്ക് മാറ്റില്ല
ഉമ്മന്‍ ചാണ്ടിയെ ഉടന്‍ ബംഗളൂരുവിലേക്ക് മാറ്റില്ല
Wednesday, February 8, 2023 2:39 PM IST
ബം​ഗ​ളൂ​രു: തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ഉ​ട​ന്‍ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റി​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ന്യൂ​മോ​ണി​യ ബാ​ധ പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​യി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​സ്ഥി​തി യാ​ത്ര ചെ​യ്യാ​ന്‍ പ​റ്റാ​വു​ന്ന വി​ധ​ത്തി​ലാ​യി​ട്ടി​ല്ലെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ വി​ല​യി​രു​ത്തി. ഇ​തോ​ടെ​യാ​ണ് ഉ​ട​ന്‍ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി സ​ർ​ക്കാ​ർ ആ​റ് അം​ഗ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. തു​ട​ർ ചി​കി​ത്സ​ക​ളും ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റു​ന്ന സ​മ​യ​വും മെ​ഡി​ക്ക​ൽ ബോ​ർ​ഡാ​കും തീ​രു​മാ​നി​ക്കു​ക. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടാ​ൽ മാ​ത്ര​മേ എ​യ​ർ ആം​ബു​ല​ൻ​സ് വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ട​തു​ള്ളു എ​ന്നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ൽ.


അ​തേ​സ​മ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നാ​ണ് നിം​സ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ വി​ല​യി​രു​ത്ത​ൽ. ഒ​ൻ​പ​ത് അം​ഗ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ക്കു​ന്ന​ത്.

മ​രു​ന്നു​ക​ളോ​ട് ന​ന്നാ​യി പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രോ​ടും ബ​ന്ധു​ക്ക​ളോ​ടും സം​സാ​രി​ച്ചു​വെ​ന്നും സ​ന്ദ​ർ​ശി​ക്കു​ന്ന നേ​താ​ക്ക​ളെ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി സ​ന്തോ​ഷ​വാ​നാ​യി​രി​ക്കു​ന്നു​വെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നി​ര​വ​ധി നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ രോ​ഗ​വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<