ഷാ​ഫി പ​റ​മ്പി​ല്‍ തോ​ല്‍​ക്കു​മെ​ന്ന പ​രാ​മ​ര്‍​ശം സ്പീക്കർ പി​ന്‍​വ​ലി​ച്ചു
ഷാ​ഫി പ​റ​മ്പി​ല്‍ തോ​ല്‍​ക്കു​മെ​ന്ന പ​രാ​മ​ര്‍​ശം സ്പീക്കർ പി​ന്‍​വ​ലി​ച്ചു
Monday, March 20, 2023 3:51 PM IST
തി​രു​വ​നന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്പീ​ക്ക​റു​ടെ റൂ​ളിം​ഗ്. നി​യ​മ​സ​ഭ​യി​ല്‍ സ​മാ​ന്ത​ര​സ​ഭ ചേ​ര്‍​ന്ന​തും സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​തു​മാ​യ പ്ര​തി​പ​ക്ഷ ന​ട​പ​ടി​യെ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു.

സ​ഭാ​സ​മ്മേ​ള​ന​ത്തി​നി​ടെ സ​മാ​ന്ത​ര സ​ഭ ചേ​ര്‍​ന്ന​തും, അ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ച്ച് പു​റ​ത്തു​വി​ട്ട​തു​മാ​യ സം​ഭ​വം ചെ​യ​റി​നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ഭാ​വി​യി​ല്‍ ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് സ്പീ​ക്ക​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

സ​ഭാ അ​ധ്യ​ക്ഷ​ന്‍റെ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കാ​നു​ള്ള ശ്ര​മം അ​ങ്ങ​യ​റ്റം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണ്. കേ​ര​ള​ നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ല്‍​ത​ന്നെ ഇ​ത്ത​ര​മൊ​രു നീ​ക്കം ആ​ദ്യ​മാ​യി​ട്ടാ​കു​മെ​ന്നും സ്പീ​ക്ക​ര്‍ നി​രീ​ക്ഷി​ച്ചു.

സ​ഭ​യി​ല്‍ പ്ല​ക്കാ​ര്‍​ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും സ്പീ​ക്ക​റു​ടെ മു​ഖം മ​റ​യ്ക്കു​ന്ന രീ​തി​യി​ല്‍ ബാ​ന​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നോ​ടും സ്പീ​ക്ക​ര്‍ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി.


സ​ഭാ​ടി​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ചു.​ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ച്, ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കും.

പ്ര​തി​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍ ഹ​നി​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി ഉ​ന്ന​യി​ച്ച​ത്.

സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സി​ന് അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന ആ​ക്ഷേ​പം വ​സ്തു​താ​പ​ര​മ​ല്ല, ചെ​യ​റി​ന്‍റെ നി​ഷ്പ​ക്ഷ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന​തും പാ​ര്‍​ല​മെ​ന്‍റ​റി മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​വു​മാ​ണി​തെ​ന്നും സ്പീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ക്കുമെന്നും സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു. ഷാ​ഫി തോ​ല്‍​ക്കും എ​ന്ന പ​രാ​മ​ര്‍​ശം അ​നു​ചി​ത​മാ​ണ്, ഇ​ത് സ​ഭാ​രേ​ഖ​ക​ളി​ല്‍​നി​ന്ന് നീ​ക്കു​മെ​ന്നും സ്പീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<