മൂന്നാറിൽ മന്ത്രിമാരെ കാത്തിരുന്നത് വൻ പ്രതിഷേധം
Monday, December 11, 2017 2:01 AM IST
മൂന്നാർ: കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി നിർണയിക്കുന്നതിനായി മൂന്നാറിലെത്തിയ മന്ത്രിതല സംഘത്തെ ജനങ്ങൾ വരവേറ്റത് വൻ പ്രതിഷേധത്തോടെ.

റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവർ കോവിലൂരിൽ എത്തിയപ്പോഴാണ് പ്രദേശവാസികൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

450 വർഷത്തിലേറെയായി പ്രദേശത്ത് തുടരുന്ന ജനജീവിതത്തെ 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന കുറിഞ്ഞിയെ സംരക്ഷിക്കാനായി തകർക്കരുതെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

തങ്ങളുടെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനവും അവർ മന്ത്രിമാർക്ക് സമർപിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...