കൊട്ടിയത്തെ വിദ്യാർഥിയുടെ മരണം: കൊന്നത് താൻ‌ ഒറ്റയ്ക്കെന്ന് മാതാവ്
Thursday, January 18, 2018 1:14 PM IST
കൊ​ല്ലം: കൊട്ടിയത്ത് ദു​രു​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം കൈ​കാ​ലു​ക​ൾ വെ​ട്ടി​മാ​റ്റി ക​ത്തി ക​രി​ഞ്ഞ നി​ല​യി​ൽ വീ​ടി​നു സ​മീ​പ​ത്തെ പ​റ​ന്പി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​യു​ടെ മാ​താ​വ് ജ​യ​മോ​ളും ഇ​വ​രു​ടെ സുഹൃത്തും ക​സ്റ്റ​ഡി​യി​ലു​ള്ള​തെ​ന്നാ​ണ് വി​വ​രം. ഇ​വ​രി​ൽ​നി​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ ചി​ല വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ന​നി​ക്ക് മാ​ത്ര​മെ പ​ങ്കു​ള്ളു​വെ​ന്ന് ജ​യ​മോ​ൾ ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്നു​ണ്ട്. ഈ ​വാ​ക്കു​ക​ൾ പോ​ലീ​സ് മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ല്ല. ജയമോൾക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്തി മൃതശരീരം വെട്ടിമുറിച്ച് കത്തിക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്.

അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണോ കൊലപാതകത്തിനു കാരണമെന്നും പോലീസ് സംശയിക്കുന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ജ​യ​മോ​ളെ​യും സുഹൃത്തിനേയും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ​ശ്രീ​നി​വാ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഒ​ന്നി​ല​ധി​കം പേ​ർ ചേ​ർ​ന്നാ​ണോ കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കു​രീ​പ്പ​ള്ളി നെ​ടു​മ്പ​ന​കാ​ട്ടൂ​ർ മേ​ലേ ഭാ​ഗം ജോ​ബ് ഭ​വ​നി​ൽ ജോ​ബി​ന്‍റെ​യും ജ​യ​യു​ടെ​യും മ​ക​നാ​യ​ ജി​ത്തു ജോ​ബ് (14) ആണ് മരിച്ചത്. കു​ണ്ട​റ എംജിഡി ഹൈ​സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാസ് വി​ദ്യാ​ർ​ഥി​യാ​യ ജി​ത്തു ഇ​ക്ക​ഴി​ഞ്ഞ 15ന് ​രാ​ത്രി എ​ട്ടോ​ടെ വീ​ട്ടി​ൽ നി​ന്നും​ കാ​ണാ​താ​യി​രു​ന്നു.

സ്കെ​യി​ൽ വാ​ങ്ങാ​ൻ അ​മ്പ​തു രൂ​പ​യും വാ​ങ്ങി ക​ട​യി​ലേ​ക്ക് പോ​യ ജി​ത്തു തി​രി​ച്ചു വ​ന്നി​ല്ലെ​ന്നാ​ണ് മാ​താ​വ് ജ​യ നാ​ട്ടു​കാ​രോ​ടും​ ബ​ന്ധു​ക്ക​ളോ​ടും പ​റ​ഞ്ഞി​രു​ന്ന​ത്. അ​ടു​ത്ത ദി​വ​സം കു​ട്ടി​യു​ടെ പിതാവ് ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി യും ​ന​ൽ​കി​യി​രു​ന്നു.​

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ​യാ​ണ് ബുധനാഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീ​ട്ടി​ൽ നി​ന്നും ഏ​ക​ദേ​ശം ഇ​രു​നൂ​റു മീ​റ്റ​ർ അ​ക​ലെ കു​ട്ടി​യു​ടെ പി​താ​വ് ജോ​ബി​ന്‍റെ കു​ടും​ബ വീ​ടി​ന​ടു​ത്ത് ആ​ളൊ​ഴി​ഞ്ഞ​മ​ര​ച്ചീ​നി കൃ​ഷി തോ​ട്ട​ത്തി​ലാണ് മൃ​ത​ദേ​ഹം കിടന്നിരുന്നത്. ഒ​രു കാ​ൽ വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലും മ​റ്റൊ​രു കാ​ൽ വെ​ട്ടേ​റ്റു​ തൂ​ങ്ങി​യ നി​ല​യി​ലു​മാ​യി​രു​ന്നു. കൈകൾക്കും വേട്ടേറ്റ നിലയിൽ നിലയിൽ കണ്ടെത്തിയ മൃതദേഹം കത്തിക്കുകയും ചെയ്തിരുന്നു.

വീ​ടി​ന് സ​മീ​പം തീ ​ക​ത്തി​ച്ച​തി​ന്‍റെ​ അ​ട​യാ​ള​വും ജ​യ​മോ​ളു​ടെ കൈ​യി​ൽ കണ്ട പൊ​ള്ളി​യ പാ​ടും പോലീസിന് സംശയം ജനിപ്പിച്ചു. തുടർന്ന് മാതാവിനോട് വിവരങ്ങൾ തിരക്കിയപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. പിന്നാലെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

വീ​ടി​ന് പ​രി​സ​ര​ത്തെ മ​തി​ലി​നോ​ട് ചേ​ർ​ന്ന് ക​ണ്ടെ​ത്തി​യ ചെ​രു​പ്പു​ക​ൾ ജി​ത്തു​വി​ന്‍റെതാ​ണെ​ന്നും പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് വെ​ട്ടു​ക​ത്തി​യും ക​ണ്ടെ​ടു​ത്തു. അ​തേ​സ​മ​യം മൃ​ത​ശ​രീ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും ഇ​നി​യും ക​ണ്ടെ​ത്തേണ്ടതുണ്ട്. അ​തി​നാ​യു​ള്ള ശ്ര​മം രാ​വി​ലെ ​മു​ത​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

എ​വി​ടെ​യോ വ​ച്ച് കൊ​ല​പ്പെ​ടു​ത്തി ക​ത്തി​ച്ച ശേ​ഷം വീടിന് സമീപം കൊ​ണ്ടു​വ​ന്ന് ഇ​ട്ട​താ​ണെ​ന്നാ​ണ് പോ​ലീ​സ് തു​ട​ക്ക​ത്തി​ൽ സം​ശ​യി​ച്ചത്. എന്നാൽ ക​ത്തി​യും മ​റ്റും ക​ണ്ടെ​ത്തി​യ​തോ​ടെ കൊലനടന്നതും വീടിന് സമീപം തന്നെയാവുമെന്ന നിഗമനത്തിലാണ് പോലീസ്. മൃ​ത​ദേ​ഹം തിരുവനന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തിന് എത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...