ഡൽഹി, ഗുജറാത്ത് സ്ഫോടന പരന്പരകൾ: സൂത്രധാരൻ പിടിയിൽ
Monday, January 22, 2018 12:46 PM IST
ന്യൂഡൽഹി: 2008ൽ ഡൽഹിയിലും ഗുജറാത്തിലും നടന്ന സ്ഫോടന പരന്പര കേസിലെ സൂത്രധാരൻ പിടിയിൽ. അബ്ദുൾ സുബ്ഹാൻ ഖുറേഷിയാണ് പിടിയിലായത്. ഡൽഹി പോലീസാണ് ഇയാളെ ഇന്ന് പിടികൂടിയത്.

ഖുറേഷിക്കായി രാജ്യവ്യാപകമായി തെരച്ചിൽ നടക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നാണ് ഡൽഹി പോലീസ് ഖുറേഷിയെ പിടികൂടിയത്. എൻഐഎയും ഇയാൾക്കായി തെരച്ചിൽ നടത്തിവരികയായിരുന്നു. ഭീകരസംഘടനയായ ഇന്ത്യൻ മുജഹിദിന്‍റെ സ്ഥാപകരിൽ ഒരാളാണ് ഖുറേഷി.

2008ൽ ഡൽഹിയിലും ഗുജറാത്തിലെ അഹമ്മദാബാദിലും സുററ്റിലുമാണ് ഖുറേഷി സ്ഫോടന പരന്പര നടത്തിയത്. ഗുജറത്തിലുണ്ടായ സ്ഫോടനത്തിൽ 56 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...