ഖാ​ര്‍​ഗെ വീ​ണ്ടും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വാ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്
ഖാ​ര്‍​ഗെ വീ​ണ്ടും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വാ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്
Friday, December 2, 2022 1:06 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ വീ​ണ്ടും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വാ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സോ​ണി​യാ ഗാ​ന്ധി യോ​ഗം വി​ളി​ച്ചു.

രാ​ജ്യ​സ​ഭ​യി​ല്‍​നി​ന്ന് ഖാ​ര്‍​ഗെ, ജ​യ്‌​റാം ര​മേ​ശ്, കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രെ മാ​ത്ര​മാ​ണ് യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ മു​ന്‍ നി​ര​യി​ലു​ള്ള ദി​ഗ് വി​ജ​യ് സിം​ഗ്, പി.​ചി​ദം​ബ​രം തു​ട​ങ്ങി​യ​വ​ര്‍​ക്ക് യോ​ഗ​ത്തി​ല്‍ ക്ഷ​ണ​മി​ല്ല.

ഇ​ര​ട്ട​പ​ദ​വി പാ​ടി​ല്ലെ​ന്ന പാ​ര്‍​ട്ടി ന​യം ത​ത്ക്കാ​ല​ത്തേ​യ്ക്ക് മാ​റ്റി​വ​ച്ച് ഖാ​ര്‍​ഗെ വീ​ണ്ടും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ​സ്ഥാ​ന​ത്ത് വ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സി​ല്‍ വ​ന്‍ എ​തി​ര്‍​പ്പു​ണ്ടാ​യേ​ക്കും.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​യ്ക്ക് മ​ത്സ​രി​ക്കാ​ന്‍ ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ പ​ട്ടി​ക​യി​ല്‍ പ്ര​ഥ​മ​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. എ​ന്നാ​ല്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​യ്ക്ക് മ​ത്സ​രി​ക്കു​മ്പോ​ള്‍ രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കാ​ന്‍ ഗെ​ഹ്‌​ലോ​ട്ട് വി​സ​മ്മ​തി​ച്ചി​രു​ന്നു.


ഇ​ര​ട്ട​പ​ദ​വി അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഉ​റ​ച്ച് നി​ന്ന​തോ​ടെ​യാ​ണ് ഗെ​ഹ്‌​ലോ​ട്ട് മ​ത്സ​രി​ക്കു​ന്ന​തി​ല്‍​നി​ന്ന് പി​ന്മാ​റി​യ​ത്. പി​ന്നാ​ലെ​യാ​ണ് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​യാ​യി ഖാ​ര്‍​ഗെ​യെ പ​രി​ഗ​ണി​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ ഖാ​ര്‍​ഗെ രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ​പ​ദ​വി രാ​ജി വ​യ്ക്കു​ക​യാ​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<