പ്ര​വീ​ണ്‍ ദു​ബെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ൽ
Monday, October 19, 2020 4:07 PM IST
ദു​ബാ​യി: ലെ​ഗ് സ്പി​ന്ന​ർ പ്ര​വീ​ണ്‍ ദു​ബെ​യെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ടീ​മി​ലെ​ത്തി​ച്ചു. കൈ​വി​ര​ലി​ന് പ​രി​ക്കേ​റ്റ അ​മി​ത് മി​ശ്ര​യ്ക്ക് പ​ക​ര​മാ​യാ​ണ് ദു​ബെ ടീ​മി​ലെ​ത്തു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ദു​ബെ നി​ല​വി​ൽ ക​ർ​ണാ​ട​ക​യ്ക്ക് വേ​ണ്ടി​യാ​ണ് ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ക​ളി​ക്കു​ന്ന​ത്.

2016-17 സീ​സ​ണു​ക​ളി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നെ​ങ്കി​ലും ഒ​രു മ​ത്സ​രം പോ​ലും ക​ളി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ ക​ർ​ണാ​ട​ക​യ്ക്കാ​യി എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും ആ​റ് വി​ക്ക​റ്റ് നേ​ടി​യ ദു​ബെ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു.

ആ​ർ.​അ​ശ്വി​ൻ, അ​ക്ഷ​ർ പ​ട്ടേ​ൽ, സ​ന്ദീ​പ് ല​മി​ച്ചാ​നെ എ​ന്നീ സ്പി​ന്ന​ർ​മാ​ർ ക​ളം​വാ​ഴു​ന്ന ക്യാ​പി​റ്റ​ൽ​സി​ലേ​ക്കാ​ണ് ദു​ബെ കൂ​ടി എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.