ലാ​ലു പ്ര​സാ​ദി​ന്‍റെ ചി​കി​ത്സ: മ​ക​ൾ​ക്ക് യാ​ത്രാ അ​നു​മ​തി
ലാ​ലു പ്ര​സാ​ദി​ന്‍റെ ചി​കി​ത്സ: മ​ക​ൾ​ക്ക് യാ​ത്രാ അ​നു​മ​തി
Saturday, November 26, 2022 1:33 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​ൻ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി സിം​ഗ​പു​രി​ലേ​ക്കു യാ​ത്ര​ചെ​യ്യാ​ൻ മ​ക​ൾ മി​സാ ഭാ​ര​തി​ക്ക് ഡ​ൽ​ഹി കോ​ട​തി​യു​ടെ അ​നു​മ​തി. സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​യാ​യ മി​സാ ഭാ​ര​തി​ക്കും ഭ​ർ​ത്താ​വി​നും സിം​ഗ​പു​രി​ന് പോകാനും ജ​നു​വ​രി ഒ​ന്നു​വ​രെ അവിടെ തു​ട​രാ​നുമാണ് ഉ​പാ​ധി​ക​ളോ​ടെ കോ​ട​തി അ​നു​മ​തി ന​ൽ​കിയത്.

കോ​ട​തി ന​ട​പ​ടി​ക​ളി​ൽ ആ​ദ്യ​ദി​വ​സം മു​ത​ൽ സ​ഹ​ക​രി​ച്ച​തു​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തീ​രു​മാ​നം. വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കി​യാ​ൽ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ​നി​ന്ന് പ്ര​തി ര​ക്ഷ​പെ​ടു​മെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വാ​ദം കോ​ട​തി നി​രാ​ക​രി​ച്ചു. ഡ​ൽ​ഹി​യി​ൽ വ​സ്തു​വ​ക​ക​ൾ വാ​ങ്ങി​യ​തി​ൽ മി​സാ ഭാ​ര​തി​യും ഭ​ർ​ത്താ​വും 1.20 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന​താ​ണ് കേ​സ്.


അ​ടു​ത്ത​മാ​സം അ​ഞ്ചി​നാ​ണ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രീ​യ. മ​റ്റൊ​രു മ​ക​ളാ​യ രോ​ഹി​ണി ആ​ചാ​ര്യ​യു​ടെ വൃ​ക്ക​യാ​ണ് ലാ​ലു​വി​ന് ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<