എ​ല്ലാ അ​ര്‍​ത്ഥ​ത്തി​ലും എ​ന്‍റെ സ​ഖാ​വ്; കോ​ടി​യേ​രി​യെ അ​നു​സ്മ​രി​ച്ച് ഷം​സീ​ര്‍
എ​ല്ലാ അ​ര്‍​ത്ഥ​ത്തി​ലും എ​ന്‍റെ സ​ഖാ​വ്; കോ​ടി​യേ​രി​യെ അ​നു​സ്മ​രി​ച്ച് ഷം​സീ​ര്‍
Sunday, October 2, 2022 7:37 AM IST
തിരുവനന്തപുരം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍. എ​ല്ലാ അ​ര്‍​ത്ഥ​ത്തി​ലും കോ​ടി​യേ​രി ത​ന്‍റെ സ​ഖാ​വാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ഒ​രി​ക്ക​ലും നി​ക​ത്താ​നാ​വാ​ത്ത വി​ട​വാ​ണെ​ന്നും ഷം​സീ​ര്‍ പ​റ​ഞ്ഞു.

"കോ​ടി​യേ​രി​യു​ടെ പാ​ത പി​ന്തു​ട​ര്‍​ന്ന് അ​തേ മ​ണ്ഡ​ല​ത്തി​ല്‍ നി​യ​മ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ഒ​രു നി​യോ​ഗ​മാ​ണ്. അ​ദ്ദേ​ഹം എ​നി​ക്ക് ത​ല മു​തി​ര്‍​ന്ന നേ​താ​വ് മാ​ത്ര​മാ​യി​രു​ന്നി​ല്ല. ചെ​റു​പ്പം മു​ത​ലേ പി​തൃ​തു​ല്യ​മാ​യ വാ​ത്സ​ല്യ​ത്തോ​ടെ എ​ന്നും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നൊ​രാ​ള്‍, ക​മ്മ്യൂ​ണി​സ്റ്റാ​ശ​യ​ങ്ങ​ളെ പ​ക​ര്‍​ന്നു ത​ന്ന ഗു​രു​സ്ഥാ​നീ​യ​ന്‍. എ​ല്ലാ അ​ര്‍​ത്ഥ​ത്തി​ലും അ​ദ്ദേ​ഹം എ​ന്‍റെ സ​ഖാ​വാ​യി​രു​ന്നു' ഷം​സീ​ര്‍ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<