അ​ന്ത്യ​മ​ടു​ത്ത പാ​ര്‍​ട്ടി​ക​ള്‍​ക്ക് വെ​ന്‍റി​ലേറ്ററാ​കേ​ണ്ട ആ​വ​ശ്യം ഇ​ട​തി​നി​ല്ല; മാ​ണി​യെ കു​ത്തി കാ​നം
Friday, January 19, 2018 2:55 PM IST
കോഴിക്കോട്: കേരള കോണ്‍ഗ്രസിന്‍റെ ഇടതുമുന്നണി പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കവേ കെ.എം.മാണിക്കും പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനങ്ങളും പരിഹാസങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

അന്ത്യകൂദാശ അടുത്ത് വരുന്ന പാര്‍ട്ടികള്‍ക്ക് വെന്‍റിലേറ്റര്‍ ആകേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലെന്നു പറഞ്ഞ കാനം പുതിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ട അത്രയും ബലഹീനത എൽഡിഎഫിനില്ലെന്നും പറഞ്ഞു.

ഇപ്പോള്‍ തന്നെ ഇടതുമുന്നണിക്ക് നല്ല ഭൂരിപക്ഷം ഉണ്ട്. മുന്നണി വിട്ടവര്‍ക്ക് തിരിച്ച് വരാം, പക്ഷെ അല്ലാത്തവരെ കുറിച്ച് നിലവിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി.

ആര്‍ബിഐക്ക് ഉള്ളതുപോലെ നോട്ടെണ്ണല്‍ യന്ത്രം മാണിക്കുമുണ്ടെന്ന് പരിഹസിച്ച സിപിഐ സെക്രട്ടി ആര്‍ബിഐയുടെ ചെറിയ ബ്രാഞ്ചാണോ മാണിക്കുള്ളതെന്നും ചോദിച്ചു. ആര്‍ബിഐക്ക് 66 നോട്ടെണ്ണല്‍ യന്ത്രമാണുള്ളത്, ഇതിൽ ഒരെണ്ണം മാണിയുടെ വീട്ടിലാണുള്ളത്-കാനം പരിഹാസം തുടർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...