ജസ്റ്റീസ് ചെ​ല​മേ​ശ്വ​ർ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തി
Thursday, January 18, 2018 11:09 AM IST
ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ പരസ്യ വിമർശനം ഉയർത്തിയ നാലു മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തി. ജെ. ​ചെ​ല​മേ​ശ്വ​ർ, ര​ഞ്ജ​ൻ ഗോ​ഗോ​യി, മ​ദ​ൻ ബി. ​ലോ​ക്കൂ​ർ, കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വരാണ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയത്. കേസുകളുടെ കൈമാറ്റം സുതാര്യമാക്കുന്നതിനുള്ള നിർദേശങ്ങളും ഇവർ ചീഫ് ജസ്റ്റീസിനു കൈമാറി.

ബുധനാഴ്ചയും ചീഫ് ജസ്റ്റീസ് ജ​സ്റ്റീ​സു​മാ​രാ​യ ര​ഞ്ജ​ൻ ഗോ​ഗോ​യി, മ​ദ​ൻ ബി. ​ലോ​ക്കൂ​ർ, കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​രു​മാ​യി ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നി​ടെ അ​നൗ​പ​ചാ​രി​ക ച​ർ​ച്ച ന​ട​ത്തിയിരുന്നു. എ​ന്നാ​ൽ പ​നി മൂ​ലം ബുധനാഴ്ച കോ​ട​തി​യി​ൽ എ​ത്താ​തി​രു​ന്ന ​ചെ​ല​മേ​ശ്വ​റി​ന്‍റെ അ​ഭാ​വമൂലം പ്ര​ശ്നങ്ങൾക്കു പരിഹാരം കാണുവാൻ സാധിച്ചിരുന്നില്ല. ഇതേതുടർന്നാണ് ഇന്ന് ചെലമേശ്വറിന്‍റെ നേതൃത്വത്തിൽ ജഡ്ജിമാർ ചീഫ് ജസ്റ്റീസിനെ കണ്ടത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...