ജിഷ വധക്കേസ്: ശിക്ഷ വ്യാഴാഴ്ച
Wednesday, December 13, 2017 3:41 AM IST
കൊച്ചി: കോ​​​ളി​​​ള​​​ക്കം സൃ​​​ഷ്ടി​​​ച്ച പെ​​​രു​​​ന്പാ​​​വൂ​​​ർ കു​​​റു​​​പ്പം​​​പ​​​ടി ജി​​​ഷ വ​​​ധ​​​ക്കേ​​​സി​​​ൽ കോടതി വ്യാഴാഴ്ച ശിക്ഷ പ്രഖ്യാപിക്കും. ആ​​സാം സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​മീ​​​റു​​​ൾ ഇ​​​സ്‌ലാമാണ് കേസിലെ പ്രതി. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് നേരത്തെ കോടതി പറഞ്ഞിരുന്നത്. ഇന്ന് കോടതി പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും അന്തിമവാദം കേട്ട ശേഷമാണ് ശിക്ഷ നാളെ വിധിക്കുമെന്ന് അറിയിച്ചത്. എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തിയാ​​​ണ് കേസിൽ വിധി പറയുന്നത്.

ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിൽ 33 കുത്തുകളുണ്ടായിരുന്നു. ഇതിൽ ഒരെണ്ണം നട്ടെല്ല് തുളഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും അത്തരമൊരു കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

സംസ്ഥാനത്ത് തൊഴിൽ ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ യാതൊരു കണക്കുമില്ല. അതിനാൽ കേസുകളിൽ പ്രതികളാകുന്നവരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കെടുപ്പ് നടത്താൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

എന്നാൽ കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പ്രതി അമീറുളിന് ആസാമീസ് ഭാഷ മാത്രമേ മനസിലാകൂ. പോലീസ് ഉന്നയിച്ച പല ചോദ്യങ്ങളും പ്രതിക്ക് മനസിലായിട്ടില്ല. അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല നടന്നതെന്നും പ്രതിഭാഗം വാദിച്ചു.

എന്നാൽ ഈ വാദങ്ങളൊന്നും അംഗീകരിക്കാൻ കോടതി തയാറായില്ല. പ്രതിഭാഗത്തിന്‍റെ ഇത്തരം വാദങ്ങൾക്ക് പ്രസക്തിയില്ലെന്നും ശിക്ഷ വിധിച്ച ശേഷം തുടർ നടപടികൾ ആലോചിക്കാമെന്നും കോടതി അറിയിക്കുകയായിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...