ചതുർരാഷ്ട്ര ഹോക്കി: ജപ്പാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
Wednesday, January 17, 2018 3:54 PM IST
വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ നടക്കുന്ന ചതുർരാഷ്ട്ര ഹോക്കിയിൽ ജപ്പാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇവിടുത്തെ തൗരംഗയിലുള്ള ബ്ലെയ്ക് പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളിനാണ് (6-0) നീലപ്പട എതിരാളികളെ കെട്ടുകെട്ടിച്ചത്.

ഇന്ത്യയ്ക്കായി വിവേക് സാഗർ പ്രസാദ്, ദിൽപ്രീത് സിംഗ്, എന്നിവർ രണ്ട് വീതവും രുപീന്ദർ പാൽ സിംഗ് ഹർമൻപ്രീത് സിംഗ് എന്നിവർ ഓരോ ഗോളും നേടി. ബെൽജിയമാണ് അടുത്ത മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...