ദുരഭിമാനക്കൊല: പ്രതികൾക്ക് നേരെ കോടതി പരിസരത്ത് കൈയേറ്റ ശ്രമം
Tuesday, December 12, 2017 4:38 AM IST
തിരുപ്പൂർ: തമിഴ്നാട്ടിലെ ദുരഭിമാനക്കൊലക്കേസ് പ്രതികൾക്കെതിരേ കോടതി പരിസരത്ത് കൈയേറ്റ ശ്രമം. കേസിൽ വിധി കേട്ട ശേഷം പ്രതികളെ പുറത്തിറക്കിയപ്പോഴാണ് കൈയേറ്റശ്രമമുണ്ടായത്. പോലീസ് ഇടപെട്ട് പ്രതികളെ പ്രത്യേക വാഹനത്തിൽ കോടതി പരിസരത്തു നിന്നും മാറ്റി. കൊല്ലപ്പെട്ട ശങ്കറിന്‍റെ ബന്ധുക്കളും സുഹൃത്തുക്കൾക്കുമാണ് പ്രതികൾക്ക് നേരെ കൈയേറ്റത്തിന് ശ്രമിച്ചത്.

കേസിൽ തിരിപ്പൂർ സെഷൻസ് കോടതി ആറ് പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. ശങ്കറിന്‍റെ ഭാര്യാപിതാവ് ചിന്നസ്വാമി ഉൾപ്പടെയുള്ളവർക്കാണ് വധശിക്ഷ. ശേഷിക്കുന്ന അഞ്ച് പേർ വാടകകൊലയാളികളാണ്. പ്രതി പട്ടികയിലുണ്ടായിരുന്ന ചിന്നസ്വാമിയുടെ ഭാര്യ ഉൾപ്പടെ മൂന്ന് പേരെ കോടതി വെറുതെവിട്ടു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...