ഓഖി ദുരന്തം: വീഴ്ചയുണ്ടായത് കേന്ദ്ര സർക്കാരിനെന്ന് മന്ത്രി സുധാകരൻ
Friday, December 15, 2017 4:32 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ നാശം വിതച്ച ഓഖി ദുരന്തത്തിൽ വീഴ്ചയുണ്ടായത് കേന്ദ്രസർക്കാരിനെന്ന് മന്ത്രി ജി. സുധാകരൻ. ദുരന്തം മുൻകൂടി അറിയാനുള്ള സംവിധാനം കേന്ദ്രസർക്കാരിനുണ്ട്. അത് അതാത് സമയത്ത് അറിയിക്കുന്നതിൽ കേന്ദ്ര സർക്കാരിനു തെറ്റുപറ്റി. ഉദ്യോഗസ്ഥർക്ക് സന്ദേശം അയക്കുന്നതിന് പകരം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടർന്നു സംസ്ഥാനത്ത് 68 പേർ മരിച്ചെന്ന് സർക്കാർ അറിയിച്ചു. ചുഴലിക്കാറ്റിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. തീരസംരക്ഷ സേനയും ഫിഷറീസും മറൈൻ എൻഫോഴ്സ്മെന്‍റും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...