ഇം​ഗ്ല​ണ്ട്-​പാ​ക്കി​സ്ഥാ​ൻ ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്
ഇം​ഗ്ല​ണ്ട്-​പാ​ക്കി​സ്ഥാ​ൻ ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്
Monday, December 5, 2022 6:19 AM IST
റാ​വ​ൽ​പ്പി​ണ്ടി: ഇം​ഗ്ല​ണ്ട്-​പാ​ക്കി​സ്ഥാ​ൻ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 343 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന പാ​ക്കി​സ്ഥാ​ൻ നാ​ലാം ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 80 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്.

ഒ​രു ദി​നം മാ​ത്രം ശേ​ഷി​ക്കെ ആ​തി​ഥേ​യ​ർ​ക്ക് 243 റ​ൺ​സ് കൂ​ടി വേ​ണം ല​ക്ഷ്യം നേ​ടാ​ൻ. നാ​ലാം ദി​ന​ത്തി​ൽ സ്റ്റാ​ർ ബാ​റ്റ​ർ ബാ​ബ​ർ അ​സ​മി​ന്‍റെ​യും ഓ​പ്പ​ണ​ർ അ​ബ്‌​ദു​ള്ള ഷെ​ഫീ​ഖി​ന്‍റെ​യും വി​ക്ക​റ്റ് നേ​ടി​യ ഇം​ഗ്ല​ണ്ടും ജ​യം ല​ക്ഷ്യ​മി​ടു​ന്നു.


നേ​ര​ത്തെ, ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 264 റ​ണ്‍​സ് എ​ടു​ത്ത് ഇം​ഗ്ല​ണ്ട് ഇന്നിംഗ്സ് ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. സ്കോ​ർ: ഇം​ഗ്ല​ണ്ട് 657, 264/7 ഡി​ക്ല​യേ​ർ​ഡ്. പാ​ക്കി​സ്ഥാ​ൻ 579, 80/2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<