അൻവറിന്‍റെ ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കാൻ ഉത്തരവ്
Monday, December 11, 2017 3:17 AM IST
മലപ്പുറം: പി.വി.അൻവർ എംഎൽഎയുടെ അനധികൃത തടയണ നിർമാണത്തിനെതിരെ നടപടി. നിയമം ലംഘിച്ച് ചീങ്കണ്ണിപ്പാലയിൽ നിർമിച്ച തടയണ പൊളിക്കണമെന്ന് നിർദേശം. ദുരന്തനിവാരണ സമിതിയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ് ഉത്തരവ്. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ പൊളിക്കാനുള്ള ചുമതല.

സ്ഥലം ഉടമസ്ഥൻ ഇതിനുള്ള ചെലവ് വഹിക്കണമെന്നും നിർദേശമുണ്ട്. തടയണ സ്ഥമുടമസ്ഥൻ പൊളിച്ചു മാറ്റാത്ത പക്ഷം ജില്ലാ ഭരണകൂടം ഇടപെടുമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...