ടി.പി കേസിലെ പ്രതികളുടെ സുഖചികിത്സ: ഡിഐജി റിപ്പോർട്ട് തേടി
Wednesday, January 17, 2018 1:29 PM IST
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ, കതിരൂർ മനോജ് വധക്കേസുകളിലെ പ്രതികളായ സിപിഎം പ്രവർത്തകർക്ക് സുഖചികിത്സ നൽകിയ സംഭവത്തിൽ ജയിൽ ഡിഐജി റിപ്പോർട്ട് തേടി.

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിലാണ് പ്രതികൾ സുഖചികിത്സ നൽകിയത്. ആശുപത്രിയിൽ തടവുകാർക്ക് സുരക്ഷ വർധിപ്പിക്കാനും ആശുപത്രി രേഖകൾ പുറത്തു പോയത് അന്വേഷിക്കാനും ഡിഐജി നിർദേശം നൽകി.

ജയിൽ ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് ചികിത്സ അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കെ.ക. രമ ജയിൽ ഡിജിപി ആർ. ശ്രീലേഖയ്ക്ക് പരാതി നൽകും.

സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ പ്രതികൾക്ക് കാവൽനിന്നിരുന്നതെന്നും ചിലർ ഇവിടെ ചികിത്സ തുടരുന്നതായുമാണ് റിപ്പോർട്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...