പീഡനം ഒഴിയാതെ യുപി; പതിനഞ്ചുകാരി അർബുദ രോഗിയെ പീഡിപ്പിച്ചത് മൂന്നംഗ സംഘം
Monday, December 11, 2017 2:41 AM IST
ലക്നോ: മനുഷ്യമനസാക്ഷി മരവിച്ച പീഡനവാർത്തകൾ ഉത്തർപ്രദേശിൽ തുടർക്കഥയാകുന്നു. പതിനഞ്ചുവയസുകാരിയായ രക്താർബുദ രോഗിയെ മൂന്നംഗ സംഘം പീഡിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. ഒരാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

യുപിയിലെ സരോജിനിനഗറിൽ ശനിയാഴ്ച വൈകിട്ടാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയുടെ പരിചയക്കാരനായ ശുബാം എന്നയാൾ ശനിയാഴ്ച വൈകിട്ട് ന്യൂഡിൽസ് കഴിക്കാൻ ക്ഷണിച്ചു. രാത്രി 8.30 ഓടെയാണ് ഇയാൾ പെണ്‍കുട്ടിയെ വിളിച്ചത്. ഒൻപതോടെ ബൈക്കിൽ ഇരുവരും പുറത്തുപോയി. 20 മിനിറ്റോളം പെണ്‍കുട്ടിയുമായി സംസാരിച്ച ശേഷം ശുബാം സുഹൃത്ത് സുമിത്തിന്‍റെ അടുത്തേക്ക് പെണ്‍കുട്ടിയെ എത്തിച്ചു. പിന്നീട് മൂവരും കൂടി ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയെ ഇരുവരും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി ശാരീരികമായി അവശയാണെന്ന് അറിഞ്ഞതോടെ പ്രതികൾ സ്ഥലത്തു നിന്നും മറഞ്ഞു. പ്രധാന റോഡിൽ നിന്നും ഒരുപാട് അകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ക്രൂരപീഡനത്തിന് ശേഷം സംസാരിക്കാൻ പോലും കഴിയാതെ തളർന്ന പെണ്‍കുട്ടി ഒരുവിധം റോഡിൽ എത്തിയപ്പോഴാണ് മറ്റൊരാൾ സഹായത്തിനെത്തിയത്. പ്രദേശവാസിയായ വീരേന്ദ്ര യാദവ് (45) സഹായവാഗ്ദാനം നൽകി പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. പിന്നീട് രാത്രി വൈകി വീട്ടിലെത്തിയ പെണ്‍കുട്ടിയെ അവശനിലയിൽ കണ്ടതോടെ മാതാപിതാക്കൾ വിവരം തിരക്കി. അപ്പോഴാണ് പീഡനകഥ പുറത്തറിയുന്നത്.

രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി അടുത്തിടെയാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഉന്നത വിദ്യാഭ്യാസത്തിന് ചേരാൻ തയാറെടുക്കുന്നതിനിടെയാണ് ദാരുണ സംഭവം പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്. മാതാപിതാക്കളുടെ പരാതിയിൽ സഹായവാഗ്ദാനം നൽകി പീഡിപ്പിച്ച വീരേന്ദ്ര യാദവാണ് ആദ്യം പിടിയിലായത്. പിന്നീട് പെണ്‍കുട്ടിയെ വീട്ടിൽ നിന്നിറക്കിയ യുവാവിന്‍റെ സുഹൃത്തും അറസ്റ്റിലായി. മൂന്നാമന് വേണ്ടി തിരച്ചിൽ തുടരുകയാണ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...