യു​എ​സ് ബാ​സ്‌​ക്ക​റ്റ്‌​ബോ​ൾ താ​ര​ത്തെ റ​ഷ്യ മോ​ചി​പ്പി​ച്ചു
യു​എ​സ് ബാ​സ്‌​ക്ക​റ്റ്‌​ബോ​ൾ താ​ര​ത്തെ റ​ഷ്യ മോ​ചി​പ്പി​ച്ചു
Thursday, December 8, 2022 7:13 PM IST
മോ​സ്കോ: ആ​യു​ധ ഇ​ട​പാ​ടു​കാ​ര​ൻ വി​ക്ട​ർ ബൗ​ട്ടി​ന് വേ​ണ്ടി യു​എ​സ് ബാ​സ്‌​ക്ക​റ്റ്‌​ബോ​ൾ താ​രം ബ്രി​ട്ട്‌​നി ഗ്രി​ന​റെ അ​മേ​രി​ക്ക​യ്ക്ക് റ​ഷ്യ കൈ​മാ​റി. ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന ആ​ളാ​ണ് വി​ക്ട​ർ ബൗ​ട്ട​ൻ.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ബ്രി​ട്ട്‌​നി ഗ്രി​ന​റെ മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​വ​ച്ച​തി​ന് റ​ഷ്യ ത​ട​വി​ലാ​ക്കി​യ​ത്. മോ​സ്കോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചാ​ണ് ബ്രി​ട്ട്‌​നി ഗ്രി​ന​ർ അ​റ​സ്റ്റി​ലാ​യ​ത്. താ​ൻ ഗ്രി​ന​റു​മാ​യി സം​സാ​രി​ച്ചെ​ന്നും അ​വ​ൾ സു​ര​ക്ഷി​ത​യാ​ണെ​ന്നും വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​ണെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ട്വീ​റ്റ് ചെ​യ്തു.


ദു​ബാ​യി​ൽ​വ​ച്ചാ​ണ് ഇ​രു ത​ട​വു​കാ​രെ​യും പ​ര​സ്പ​രം കൈ​മാ​റി​യ​തെ​ന്ന് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.
Related News
<